31.3 C
Kottayam
Wednesday, October 2, 2024

സൗദി,ഖത്തർ,ഒമാൻ: ഇന്നത്തെ കോവിഡ് ബാധിതർ

Must read

ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 600 നോടടുക്കുന്നു. വ്യാഴാഴ്ച 590 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 386 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,597 ആയി ഉയർന്നു. ഇവരിൽ 3,78,469 പേർക്കും രോഗം ഭേദമായി.

കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ്‌ പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,676 ആയി ഉയർന്നിരിക്കുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,452 ആയി ഉയർന്നു. ഇവരിൽ 699 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 238 പുതിയ കേസുകളാണ് കണ്ടെത്തിയത്. ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലും രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 238, മക്ക 111, കിഴക്കൻ പ്രവിശ്യ 84, മദീന 34, വടക്കൻ അതിർത്തി മേഖല 30, ഹാഇൽ 22, അൽ ഖസീം 18, അസീർ 17, തബൂക്ക് 12, ജീസാൻ 10, നജ്റാൻ 7, അൽജൗഫ് 4, അൽബാഹ 3.

ഖത്തറിൽ കൊറോണ വൈറസ് രോഗം​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​​പേ​ർ കൂ​ടി മ​രി​ച്ചു. 49, 62 വ​യ​സ്സു​ള്ള​വ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ക്കുകയുണ്ടായി. ഇ​തോ​ടെ ആ​കെ മ​ര​ണം 291 ആ​യി ഉയർന്നു. 24 മണിക്കൂറിനിടെ 780 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 662 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടായിരിക്കുന്നത്. 118 പേ​ർ വി​ദേ​ശ​ത്ത്​ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്.

രാ​ജ്യ​ത്ത്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം​വ​ര​വിന്റെ പ്ര​ധാ​ന കാ​ര​ണം ക്വാ​റ​ൻ​റീ​ൻ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​ണെ​ന്ന്​ നേരത്തെ ത​ന്നെ അ​ധി​കൃ​ത​ർ പറയുകയുണ്ടായി. 437 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യിരിക്കുന്നത്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 15,552 ആ​ണ്. 13,589 പേ​രെ​യാ​ണ്​ രാജ്യത്ത് പ​രി​ശോ​ധി​ച്ച​ത്. ആ​കെ 17,34,601 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,79,964 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ കൊറോണ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 1,64,121 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ൽ 1668 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 239 പേ​രെയാണ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 338 പേ​രു​മു​ണ്ട്​. ഇ​തി​ൽ 51 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

ഒമാനില്‍ 800 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,60,018 ആയി. മൂന്ന് പേര്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 1,681 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്.

673 പേര്‍ കൂടി രോഗമുക്തി നേടി. 1,44,639 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിലെ രോഗമുക്തി നിരക്ക് 90.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 160 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week