26.3 C
Kottayam
Saturday, November 23, 2024

കൊറോണക്കെതിരെ ഡാന്‍സ് കളിച്ച് കേരള പോലീസ്! വീഡിയോ വൈറല്‍

Must read

തിരുവനന്തപുരം: കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാന്‍ ഡാന്‍സ് കളിച്ച് ബോധവത്കരണവുമായി കേരളാ പോലീസ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനു ചുവടുവച്ചാണു പോലീസി ബോധവത്കരണ ശ്രമം. വൈറസ് ബാധയെ തടയാന്‍ കൈകള്‍ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയമാണ് പോലീസ് ഡാന്‍സിലൂടെ അവതരിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തില്‍ എത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ തരംഗമായി. കേരള സര്‍ക്കാരിന്റെ ബ്രേക് ദ ചെയിന്‍ കാമ്പയ്‌നിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്. പോലീസ് സേനയിലെ രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി. രാജ്, അനൂപ് കൃഷ്ണ വി.വി, ജഗത്ചന്ദ് ബി., രാജീവ് സി.പി., ഹരിപ്രസാദ് എം.വി എന്നിവരാണ് ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാറാണ് ഏകോപനം. ഹേമന്ത് ആര്‍ നായരാണ് കാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.

കോവിഡ് 19 പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജാഗ്രതയുടെ ഭാഗമായാണ് ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ ആരംഭിച്ചത്. ഒരാളില്‍ നിന്നു മറ്റുപലരിലേക്ക് എന്ന ക്രമത്തില്‍ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം.

സിനിമാ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജയറാം, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പെയ്‌നിന്റെ ഭാഗമായി.

Kerala Police on Covid-19

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണത്തിന് വേണ്ടി കേരളപോലീസ് തയ്യാറാക്കിയ വീഡിയോ

Posted by Pinarayi Vijayan on Wednesday, March 18, 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.