വിജയകരമായി വിക്ഷേപിച്ച സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് (എസ്എന്‍ 11) പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചുവെന്നാണ്.
സ്പേസ് എക്സിന്റെ അടുത്ത തലമുറ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ചൊവ്വാഴ്ചയാണ് പരീക്ഷിച്ചത്. തൊട്ടു മുന്‍പ് നടന്ന മൂന്ന് പരീക്ഷണത്തിലും ലാന്‍ഡിങ് ശ്രമത്തില്‍ തന്നെയാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, എസ്എന്‍ 10 പരീക്ഷണത്തില്‍ ലാന്‍ഡ് ചെയ്ത് മിനിട്ടുകള്‍ക്ക് ശേഷമാണ് ദുരന്തം സംഭവിച്ചത്.
സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതില്‍ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് റോക്കറ്റ് പരാജയപ്പെട്ടുവെന്ന് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. ലാന്‍ഡിങ്ങിനിടെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് റോക്കറ്റിന്റെ ഫ്ലൈറ്റ് ടെസ്റ്റിന്റെ വെബ്കാസ്റ്റില്‍ സ്പേസ് എക്സ് വക്താവ് പറഞ്ഞു.