InternationalNews

തടസം നീങ്ങി; സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ കപ്പല്‍ ചലിച്ചു തുടങ്ങി

കയ്‌റോ: ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കു കപ്പല്‍ ചലിച്ചു തുടങ്ങി. ആറ് ദിവസത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പലിനെ നീക്കാനുള്ള ശ്രമം ഫലം കണ്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. തുടര്‍ന്ന് കപ്പിലനെ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. ടഗ് ബോട്ടുകള്‍ ഉപയോഗിച്ചാണ് കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയതോടെ സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃരാരംഭിച്ചു.

പെട്ടെന്നുള്ള കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് എവര്‍ഗിവണ്‍ കനാലില്‍ കുടുങ്ങിയത്. ചൈനയില്‍ നിന്ന് നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. എവര്‍ഗിവണ്‍ കുടുങ്ങിയതോടെ 450 ഓളം കപ്പലുകളുടെ യാത്രയാണ് തടസപ്പെട്ടത്.

തടസങ്ങള്‍ നീക്കിയതിനാല്‍ കപ്പല്‍പ്പാത ഉടന്‍ തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എവര്‍ ഗിവണ്‍ കുടുങ്ങിയതിന് പിന്നാലെ 193 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൂയസ് കനാലിന്റെ ഇരു ഭാഗത്തുമായി 213 കപ്പലുകള്‍ കുടുങ്ങിയത് ആഗോള ചരക്കു നീക്കത്തെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്. 960 കോടി ഡോളറിന്റെ ചരക്ക് ഈ കപ്പലുകളിലുണ്ടെന്ന് അനുമാനിക്കുന്നു.

മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കുന്നു. ലോകത്തിലെ ചരക്കു ഗതാഗതത്തിന്റെ പത്തു ശതമാനവും ഇതുവഴിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button