കൊച്ചി: എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ പുതുവൈപ്പ് നിവാസികള്‍ വീണ്ടും സമരത്തിലേയ്ക്ക്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതുവൈപ്പ് നിവാസികള്‍ ജനകീയ സമരം ആരംഭിക്കുന്നത്.
പുതുവൈപ്പ് കടല്‍ത്തീരത്ത് നിവാസികള്‍ നടത്തുന്ന ജനകീയ സമരത്തിന് നാളെ തുടക്കമാകും. നിരോധനാജ്ഞ പിന്‍വലിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തുടര്‍സമരങ്ങളുണ്ടാകുമെന്നും സമരസമിതി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News