25.5 C
Kottayam
Sunday, October 6, 2024

പുതിയ ലുക്കില്‍ മഞ്ജു വാര്യര്‍: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍

Must read

കൊച്ചി:സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ചതുര്‍മുഖം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ എത്തിയതായിരുന്നു താരം. തികച്ചും വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് മഞ്ജു എത്തിയത്.

അടുത്ത കാലത്തായി വ്യത്യസ്ത മേക്കോവറിലാണ് താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
വെള്ള നിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്‌റ്റൈലിലാണ് മഞ്ജുവിന്റെ ഹെയര്‍ സ്‌റ്റൈല്‍. ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക്ക് ആണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നു.

മലയാളത്തിന്റെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം എന്ന അവകാശവാദവുമായാണ് ചതുര്‍മുഖം എത്തുന്നത്. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായകന്‍. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week