25.9 C
Kottayam
Saturday, October 5, 2024

യുഎഇയില്‍ 6 കോവിഡ് മരണം; ഒരാള്‍ മലയാളി,2,172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Must read

അബുദാബി: യുഎഇയില്‍ കോവിഡ് 19 ബാധിതരായ ആറു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതില്‍ ഒരു മലയാളിയുമുണ്ട്. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി നിസാര്‍ അലി (45) ആണു മരിച്ച മലയാളി. 2,348 പേര്‍ കോവിഡ്19 മുക്തരായതായും 2,172 പേര്‍ക്കു രോഗം ബാധിച്ചതായും ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗികള്‍ 4,44,398. രോഗമുക്തി നേടിയവര്‍-4,27,188. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍-15,759. ആകെ മരണസംഖ്യ-1,451. മേഖലകളില്‍ 14 ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം

യുഎഇയിലെ 5 മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 14 ദിവസം കൂടുമ്പോള്‍ കോവിഡ് പിസിആര്‍ പരിശോധന ഈ മാസം 28 മുതല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഗതാഗതം, ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും ഇസ്തിരിക്കട, ബ്യൂട്ടി-ഹെയര്‍ സലൂണ്‍ എന്നിവയടങ്ങുന്ന സാമൂഹികവും സ്വകാര്യവുമായ സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കുമാണു പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്(വാക്‌സിനേഷന്‍) നടത്തിയവര്‍ക്ക് ഇതു ബാധകമല്ല.

2,09,079 പേര്‍ക്കു കൂടി പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധന 35.5 ദശലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധ കുത്തിവയ്പ്(വാക്‌സിനേഷന്‍) വ്യാപകമായി നടന്നുവരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നുകൊണ്ട് രോഗപ്രതിരോധ നടപടികളും ഊര്‍ജിതമായി നടക്കുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമായി തുടരുന്നുണ്ട്. നിയമലംഘകര്‍ക്കു പിഴ ചുമത്തുകയും സ്ഥാപനങ്ങള്‍ അടപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവരുന്നു. ദുബായ് സാമ്പത്തിക വകുപ്പിലെ കമേഴ്‌സ്യല്‍ കോംപ്ലെയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം എമിറേറ്റില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നതായി അറിയിച്ചു.

കോവിഡ് പ്രതിരോധ നിരയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്‌നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിര്‍ദേശിച്ചു. ഇല്ലെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ,Consumerrights.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

Popular this week