തിരുവനന്തപുരം: മന്ത്രി കടകംപളളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്ന് ശോഭാ സുരേന്ദ്രന്. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപളളി സുരേന്ദ്രന്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറും. കടകംപളളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം, ശബരിമല പ്രശ്നത്തില്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് വ്യക്തമാക്കി. അതേകുറിച്ച് ഒന്നും പറയാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ കടകംപളളി ഏത് സാഹചര്യത്തിലാണ് ഖേദപ്രകടനം നടത്തിയതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അതിനോടും പ്രതികരിക്കാനില്ലെന്നാണ് കടകംപളളിയുടെ നിലപാട്.