KeralaNationalNews

കോവിഡ് 19 വാക്‌സിൻ എടുത്തവർ ശ്രദ്ധിക്കുക ; രണ്ടുമാസത്തേക്ക് രക്തദാനം പാടില്ല

വാക്‌സിനെ കുറിച്ചുള്ള ആശങ്കകൾ തുടർന്നുകൊണ്ടിരിക്കെയാണ് കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദ്ദേശം പുറത്തു വരുന്നത്. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച്‌ 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവില്‍ രക്തദാനം നടത്തുരുതെന്നാണ് എന്‍ബിടിസി പറയുന്നത്. അസുഖം ഭേദമാകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം അതുകൊണ്ട് തന്നെ ഇത് വാക്‌സിന്റെ നെഗറ്റീവ് വശമായി കാണാനുമാകില്ല.

രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയില്‍ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ഫലത്തില്‍ ആദ്യ വാക്സീന്‍ എടുത്ത് കഴിഞ്ഞാല്‍ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്. നിലവില്‍ രാജ്യത്ത് രണ്ട് വാക്സീനുകളാണ് വിതരണം ചെയ്യുന്നത്. കൊവാക്സീനും, കൊവിഷീല്‍ഡും രണ്ട് വാക്സീനുകളുടെ കാര്യത്തിലും പുതിയ മാര്‍ഗ നിര്‍ദ്ദേശം ബാധകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button