തിരുവനന്തപുരം: പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴാണ് അപകടമുണ്ടായത്. ചിറയിന്‍കീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.
ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനം വാമനപുരം പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്.