കല്‍പ്പറ്റ:വയനാട്ടില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടയുവാവ് തൂങ്ങിമരിച്ചു. പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42)ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ വൈകീട്ടാണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകർന്നത്. സനലിന്റെ വീട് പുറം പോക്ക് ഭൂമിയിലായിരുന്നു. അതിനാല്‍ തന്നെ രേഖകളൊന്നും കൈവശം ഉണ്ടായിരുന്നില്ല. ലൈഫ് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയപ്പോള്‍ രേഖകള്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീട് ലഭിച്ചിരുന്നത്.
സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങിയത് മൂലമാണ് സനലിന് വീട് നല്‍കാതിരുന്നതെന്നാണ് മേപ്പാടി പഞ്ചായത്ത് നല്കുന്ന വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News