25 C
Kottayam
Sunday, June 2, 2024

സൂര്യ ചിത്രം “സൂരറൈ പോട്ര്” ഓസ്‌ക്കാറില്‍ നിന്ന് പുറത്ത്

Must read

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടിക പുറത്ത് വന്നത്. നടി പ്രിയങ്ക ചോപ്ര ഗായകന്‍ നിക് ജോനാസ് എന്നിവര്‍ ചേര്‍ന്നാണ് പട്ടിക പുറത്ത് വിട്ടത്. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്. ജനറല്‍ വിഭാഗത്തിലായിരുന്നു ചിത്രം ഉള്‍പ്പെട്ടിരുന്നത്.

ചുരുക്കപ്പട്ടികയില്‍ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങളും തൊട്ടുപിന്നാലെയുണ്ട്.
മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷമാണ് 15-ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.ആമസോണ്‍ പ്രൈമിലൂടെയാണ് ‘സൂരറൈ പോട്ര്’ റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week