കുറവിലങ്ങാട്:കേരള ഭാഗ്യ മിത്ര ലോട്ടറിയുടെ ഞായറാഴ്ചത്തെ നറുക്കെടുപ്പില്‍ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട് ജോലിചെയ്യുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്ക്. ഇന്നലെ മൂന്നിന് നറുക്കെടുത്ത ഭാഗ്യ മിത്ര ബി എം 4 ന്റെ നറുക്കെടുപ്പില്‍ അഞ്ചു പേര്‍ക്കാണ് ഒരുകോടി വീതം ലഭിക്കുക.
കുറവിലങ്ങാട് നിന്നെടുത്ത ബി സി 275591 നമ്പര്‍ ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. രണ്ടുവര്‍ഷമായി കുറവിലങ്ങാട് മേസ്തിരി പണി ചെയ്യുന്ന തൊഴിലാളികള്‍ ഷെയര്‍ ചെയ്തെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അസം സ്വദേശികളായ സഹോദരങ്ങള്‍ ഷഹാദലി(36), നൂര്‍ മുഹമ്മദ് അലി (30), കൊല്‍ക്കത്ത മൂര്‍ഷിദാബാദിലെ ഹക്തര്‍ ഷേക്ക് (42) എന്നിവര്‍ക്കാണ് സമ്മാനം. ഞായറാഴ്ച രാവിലെ കുറവിലങ്ങാട് പഞ്ചായത്തു ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നുമാണ് ഇവര്‍ നാല് ടിക്കറ്റുകള്‍ എടുത്തത്.
ഭാഗ്യമിത്ര ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള 5 സമ്മാനങ്ങളില്‍ ഒന്ന് ഏറ്റുമാനൂരില്‍ വിറ്റ ടിക്കറ്റിനും. എന്നാല്‍ ഭാഗ്യശാലിയെ കണ്ടെത്താനായില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ നിരപ്പേല്‍ ലക്കി സെന്ററില്‍ നിന്നു പേരൂര്‍ സ്വദേശിയായ ഏജന്റ് വിജയനാണ് ടിക്കറ്റ് കൈമാറിയതെന്ന് കടയുടമ പറയുന്നു.
BG 369075 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് പ്രൈസ്.ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര.28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില.ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം).രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.