32.3 C
Kottayam
Sunday, September 29, 2024

കോയമ്പത്തൂര്‍ അപകടത്തില്‍ പൊലിഞ്ഞത് അന്ന് യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ബസ് വഴിതിരിച്ച് വിട്ട് ആശുപത്രിയില്‍ കൂട്ടിരുന്ന ഡ്രൈവറും കണ്ടക്ടറും

Must read

കൊച്ചി: അവിനാശി ദുരന്തം കവര്‍ന്നത് യാത്രക്കിടെ അസുഖം ബാധിച്ച യാത്രക്കാരിയുടെ ജീവന് കാവലായി അഭിനന്ദനങ്ങളേറ്റുവാങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വി.ഡി ഗിരീഷിന്റെയും വി.ആര്‍ കണ്ടക്ടര്‍ വിആര്‍ ബൈജുവിന്റെയും ജീവന്‍. വ്യാഴ്ചാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചാണ് ഇരുവരും മരണപ്പെട്ടത്. അപകടത്തില്‍ 20 പേര്‍ മരിച്ചിരുന്നു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍, ടയര്‍പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈജുവും ഗിരീഷും തല്‍ക്ഷണം തന്നെ മരണപ്പെട്ടു.

2018 ല്‍ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ യുവതിക്ക് പൊടുന്നനെ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ ആ ജീവന് കാവലായി നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജീവനക്കാരാണ് ബൈജുവും ഗിരീഷും. ഒരു ജീവന്‍ രക്ഷിക്കാന്‍ എറണാകുളം ബംഗളൂരു വോള്‍വോ ബസ് തിരികെ ഓടിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. 3.6.2018 നായിരുന്നു സംഭവം. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാരിയായിരുന്നു ഡോക്ടര്‍ കവിത വാര്യര്‍. യാത്രാമധ്യേ യുവതിക്ക് അപസ്മാരബാധയുണ്ടായി. ശമിക്കാതായപ്പോള്‍ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ യാത്രക്കാരും ബസ് ജീവനക്കാരും തെല്ലും സംശയിച്ചില്ല.

ബസ് അപ്പോള്‍ ഹൊസൂറിലെത്തിയിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ ഹൈവേയില്‍ നിന്ന് വണ്ടി പിന്നോക്കം ഓടേണ്ടിയിരുന്നു. ഇതോടെ ഗിരീഷും ബൈജുവും ചേര്‍ന്ന് വാഹനം ജനനി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ അടുത്ത കടമ്പ. അഡ്മിഷന് മുന്‍കൂര്‍ പണം കെട്ടിവെയ്ക്കണം. ഇതോടെ തൃശൂര്‍ ഡിപ്പോയിലെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു. ഒരു ജീവന്റെ കാര്യമല്ലേ, ക്യാഷ് കെട്ടിവെയ്ക്ക് ബാക്കി പിന്നെ നോക്കാമെന്നായിരുന്നു ബെന്നിയെന്ന ഉദ്യോഗസ്ഥന്റെ മറുപടി.

പണം കെട്ടിവെച്ചപ്പോള്‍ അടുത്ത പ്രശ്നം. റിസ്‌ക് എടുക്കാനാകില്ലെന്നും ഒരാള്‍ ഒപ്പമുണ്ടെങ്കിലേ ചികിത്സയാരംഭിക്കൂവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ താന്‍ നില്‍ക്കാമെന്ന് ബൈജു ഉടന്‍ കയറി പറഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ അനുവാദത്തിനായി വിളിച്ചപ്പോള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബംഗളൂരുവില്‍ എത്താനാകുമെങ്കില്‍ മറ്റേയാള്‍ ആശുപത്രിയില്‍ നില്‍ക്കൂവെന്ന പച്ചക്കൊടി. അങ്ങനെ ബൈജു ആശുപത്രിയില്‍ നിന്നു. ഗീരിഷ് ബസ് ഓടിച്ച് ബംഗളൂരുവിലേക്കും പോയി. തുടര്‍ന്ന് രാവിലെ 9 മണിയായപ്പോഴേക്കും കവിതയുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ആശുപത്രിയിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്തു. അവിടുന്ന് ബൈജു ബസ് പാര്‍ക്ക് ചെയ്യുന്ന പീനിയയിലേക്ക് ട്രെയിന്‍ കയറി. മാതൃകാപരമായ ഇവരുടെ അവസരോചിത ഇടപെടലിന് അന്ന് കെഎസ്ആര്‍ടിസി ഇരുവരെയും ആദരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിവി അൻവറിനെതിരെ കേസെടുത്തു; ‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി’

കോട്ടയം:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി...

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ്...

ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ’, മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന...

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

Popular this week