25.8 C
Kottayam
Wednesday, October 2, 2024

കാവുങ്കണ്ടത്ത് പാറമട മാഫിയ പുരയിടങ്ങൾക്ക് തീയിട്ട സംഭവം, ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് മാണി.സി. കാപ്പൻ

Must read

പാലാ: കടനാട് വില്ലേജിലെ കാവുങ്കണ്ടത്ത് പുരയിടത്തിനു തീയിട്ട സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ടു നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കാവുങ്കണ്ടത്ത് പാറമട മാഫിയ പുരയിടങ്ങൾക്കു തീയിട്ടതിനെതിരെ നാട്ടുകാർ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പരിസ്ഥിതി നശിപ്പിച്ചു കൊണ്ട് കാവുങ്കണ്ടത്ത് പാറമട പ്രവർത്തിക്കാൻ അനുവദിക്കുകയില്ലെന്നു മാണി സി കാപ്പൻ ഉറപ്പു നൽകി. പൊതുവഴി കയ്യേറി പാറമട മാഫിയാ വഴി അടച്ചതുമൂലം ഫയർ എഞ്ചിനു തീ പിടുത്ത സ്ഥലത്ത് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിച്ചില്ലെന്നു എം എൽ എ ചൂണ്ടിക്കാട്ടി. ഇതു വൻ നാശനഷ്ടങ്ങൾക്കിടയാക്കി. ജനദ്രോഹപരമായ യാതൊരു പ്രവർത്തനവും നടക്കാൻ അനുവദിക്കുകയില്ലെന്നും എം എൽ എ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ജെയിസൺ പുത്തൻകണ്ടം, ജെറി ജോസ്, കുര്യാക്കോസ് ജോസഫ്, കെ എസ് അജയകുമാർ, ആർ സജീവ്, ജോണി കോഴിക്കോട്, അലക്സ് കോഴിക്കോട്ട്, സുരേഷ് വേളുപുല്ലാട്ട്, ബേബി ഉറുമ്പുകാട്ട് എന്നിവർ പ്രസംഗിച്ചു.

പാറമട മാഫിയാ പൊതുവഴി കയ്യേറി സ്ഥാപിച്ച ഗേറ്റ് നാട്ടുകാർ പൊളിച്ചു മാറ്റി. നാട്ടുകാരുടെ യാത്രയ്ക്കു തടസ്സമായി വഴിയിൽ കൊണ്ടിട്ടിരുന്ന കല്ലുകളും നാട്ടുകാർ നീക്കം ചെയ്തു.

ഭീതി സൃഷ്ടിച്ചു സ്ഥലത്തു നിന്നും നാട്ടുകാരെ ഇറക്കിവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തീയിടലെന്നു നാട്ടുകാർ പരാതിപ്പെട്ടു. ഇതിനെതിരെ നാട്ടുകാർ പോലീസിനും ആർ ഡി ഓയ്ക്കും പരാതികൾ നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week