28.7 C
Kottayam
Saturday, September 28, 2024

ഭര്‍ത്താവിനെ റോഡിലൂടെ ടെമ്പോയില്‍ കെട്ടിവലിച്ച് യുവതി; വീഡിയോ വൈറലായതോടെ അറസ്റ്റ്

Must read

സൂറത്ത്: യുവാവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടിയിട്ട ശേഷം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഭാര്യയും ഭാര്യാ സഹോദരനും അറസ്റ്റില്‍. ഗുരുതരമായി പരിക്കേറ്റ സൂറത്ത് കഡോദര സ്വദേശി ബാല്‍കൃഷ്ണ റാത്തോഡിനെ ആശുപത്രിയിര്‍ പ്രവേശിപ്പിച്ചു. മിനി ടെമ്‌ബോ വാനിന്റെ പിന്നില്‍ കാലുകള്‍ കെട്ടി ഇയാളെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. തുടര്‍ന്ന് പൊലസീസ് പിടികൂടുകയായിരുന്നു. ബാല്‍കൃഷ്ണയുടെ ഭാര്യ ശീതള്‍ റാത്തോഡ്, സഹോദരന്‍ അനില്‍ ചൗഹാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; മദ്യപാനിയായ ബാല്‍കൃഷ്ണയുടെ പീഡനം സഹിക്കവയ്യാതെയാണ് ശീതള്‍ സഹോദരനൊപ്പം ചേര്‍ന്ന് ഇത്തരമൊരു ശിക്ഷ നടപ്പാക്കിയത്. കൃത്യം നടന്ന ദിവസവും മദ്യപിച്ചെത്തിയ റാത്തോഡ് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് ശീതള്‍ സഹായത്തിനായി സഹോദരന്‍ അനിലിനെ വിളിച്ചു വരുത്തിയത്.

മിനി ടെമ്പോയിലാണ് അനില്‍ സഹോദരന്റെ വീട്ടിലെത്തിയത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും രംഗം കൂടുതല്‍ വഷളാവുകയാണുണ്ടായത്. സഹോദരന്റെ മുന്നിലിട്ടും ശീതളിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. അനില്‍ ഇടപെട്ടിട്ടും നിര്‍ത്താതെ മര്‍ദ്ദനം തുടര്‍ന്നു. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ അനിലും ശീതളും ചേര്‍ന്ന് ബാല്‍കൃഷ്ണയെ തിരികെ ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദിച്ച് വീഴ്ത്തിയ ശേഷം ഇയാളുടെ കാലുകള്‍ കൂട്ടിക്കെട്ടി ടെമ്‌ബോയ്ക്ക് പിന്നില്‍ ബന്ധിച്ചു. തുടര്‍ന്ന് റോഡിലൂടെ അഞ്ഞൂറ് മീറ്ററോളം ഇയാളെയും വലിച്ചിഴച്ച് ആ വാഹനം പാഞ്ഞു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ബാല്‍കൃഷ്ണയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ തന്നെയാണ് അനിലിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന ബാല്‍കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week