ദൃശ്യം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നെങ്കില്‍ ക്ലൈമാക്സ് ഇങ്ങനെ ആയേനെ; വീഡിയോ ചര്‍ച്ചയാകുന്നു
ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’വിനെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയെ കകുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. എങ്കിലും ചിത്രത്തിന് എതിരെ വിദ്വേഷ പോസ്റ്റുകളും നെഗറ്റീവ് കമന്റുകളും ഉയരുന്നുണ്ട്. ദൃശ്യം 2വിലെ ചില രംഗങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സൈബറിടത്ത് സജീവമാകുന്നത്.
ദൃശ്യം 2 മറ്റേതെങ്കിലും സംവിധായകര്‍ ആയിരുന്നു ഒരുക്കിയിരുന്നതെങ്കില്‍ ക്ലൈമാക്സ് മറ്റൊന്നായേനെ എന്ന ട്രോളുകളും ചിത്രത്തിന് നേരെ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ സിനിമയെക്കുറിച്ച് ഇറക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ദൃശ്യം ആദ്യ ഭാഗം സംവിധായകന്‍ ജിസ് ജോയ് ആയിരുന്നു ഒരുക്കിയിരുന്നതെങ്കില്‍ രണ്ടാം ഭാഗം ഉണ്ടാവുമായിരുന്നില്ല എന്നാണ് വീഡിയോ പറയുന്നത്.
ദൃശ്യത്തിന്റെ അവസാന ഭാഗത്ത് കുറ്റബോധം തോന്നി പ്രഭാകറിനോട് വരുണിനെ കൊന്നത് താനാണെന്ന് സമ്മതിക്കുന്ന ജോര്‍ജുകുട്ടിയെ വീഡിയോയില്‍ കാണാം. ജിസ് ജോയ് ഒരുക്കിയ സണ്‍ഡേ ഹോളിഡേയിലെ കെപിഎസി ലളിതയുടെ കഥാപാത്രവും വീഡിയോയിലുണ്ട്.
അതിനോടൊപ്പം തന്നെ സിദ്ദിഖ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലെ ഡയലോഗും പറയുന്നു. ഒടുവില്‍ കുറ്റസമ്മതം നടത്തി ജോര്‍ജുകുട്ടി ജയിലിലേക്ക് പോകുന്നു. വര്‍ക്കിച്ചന്‍ ജെ. പുത്തന്‍വീട്ടില്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
https://www.instagram.com/p/CLweyNDhKgs/?utm_source=ig_web_copy_link