33.4 C
Kottayam
Tuesday, May 7, 2024

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നുവർഷത്തിനുശേഷം നാട്ടിലെത്തിയപ്പോള്‍ ഭാര്യ ഗര്‍ഭിണി,പിന്നീട് സംഭവിച്ചത്

Must read

നിസാമാബാദ് : പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ഗര്‍ഭിണിയായ ഭാര്യ. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം.ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്.എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം.

പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.

ഇവരുടെ സമീപസ്ഥലത്ത് താമസിക്കുന്ന സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week