28.7 C
Kottayam
Saturday, September 28, 2024

നറുക്കെടുപ്പില്‍ വിജയിയെന്ന് പറഞ്ഞ് വിളിക്കും, കാര്‍ വേണ്ടെങ്കില്‍ പകരം പണം നല്‍കാമെന്ന് വാഗ്ദാനം; ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്

Must read

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ മറവില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതായി മുന്നറിയിപ്പുമായി കേരളാ പോലീസ്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കോളുകള്‍ വഴിയോ വന്‍തുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ടാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം സൈബര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാണെന്ന് അറിയിച്ച് ചില വിളിയെത്തിയിരുന്നു. മുമ്പ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാലിന് മലയാളികളാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് തട്ടിപ്പ്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ ഫോണ്‍ വിളിയെത്തുക. ആദ്യം വിളിക്കുക ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയോ എന്നെല്ലാം ചോദിച്ചാണ്. തുടര്‍ന്ന് അടുത്ത ദിവസം വീണ്ടും ഫോണ്‍ വിളിക്കും. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ മെഗാബമ്പര്‍ സമ്മാനം ലഭിച്ചു എന്നാകും ഈ വിളിയില്‍ പറയുക.

ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ സമ്മാനങ്ങള്‍ നല്‍കുന്നതിനാല്‍ തന്നെ ഭൂരിഭാഗം പേരും ഈ ഓഫറില്‍ വീഴും. പേര്, വിലാസം, ഓര്‍ഡര്‍ ചെയ്ത വസ്തു, ഓര്‍ഡര്‍ നമ്പര്‍ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാല്‍ തന്നെ ഷോപ്പിങ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും.

സമ്മാനമായി കാര്‍ ലഭിച്ചിട്ടുണ്ടെന്നാകും അറിയിക്കുക. ഇതല്ല കാര്‍ വേണ്ടെങ്കില്‍ അതിന് പകരം പണം നല്‍കാമെന്നും പറയും. കാര്‍ ഡെലിവറി ചെയ്യുന്നത് ഡല്‍ഹിയിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലോ ആണെന്ന് അറിയിക്കും. ഇവ കേരളത്തില്‍ ഡെലിവറി ചെയ്ത് നല്‍കാം, എന്നാല്‍ ഇതിന് പ്രത്യേക ഫീസ് നല്‍കണമെന്നും പറയും. ശേഷം ഫീസ്, ടാക്സ്, ഇന്‍ഷുറന്‍സ് എന്നെല്ലാം പറഞ്ഞാണ് പണം തട്ടുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സ്‌ക്രാച്ച് ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ട്.

കൊറിയര്‍ സര്‍വീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്താണ് ഓര്‍ഡര്‍ ചെയ്യുന്ന ആളുടെ പേരും വിലാസവും ഫോണ്‍ നമ്പറും ഓര്‍ഡര്‍ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളില്‍ എത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്. സമ്മാനം നേടിയ ആളെ തിരിച്ചറിയുന്നതിനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും തട്ടിപ്പുകാര്‍ തരപ്പെടുത്തിയെടുക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week