പുതുപ്പാടി: തീപൊള്ളലേറ്റ് 13 വയസുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണോത്ത് പടപ്പനാനിക്കല്‍ സെബാസ്റ്റിയന്റെ മകള്‍ ഡെല്‍ന മരിയയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ വച്ച് ഗ്യാസ് സ്റ്റൗവ്വില്‍ നിന്നും വസ്ത്രത്തില്‍ തീ പിടിക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ മരണം സംഭവിച്ചു. സംസ്കാരം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍ നടന്നു. കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: മിനി.