30.6 C
Kottayam
Tuesday, April 30, 2024

വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കി

Must read

വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിത്തുടങ്ങി. വളരെ പതിയെ ആണ് ഈ സൗകര്യം ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ട്. വെബ് ആപ്പിന് മുകളിൽ സെര്‍ച്ച് ബട്ടന് സമീപത്തായാണ് വീഡിയോ വോയ്‌സ് കോള്‍ ബട്ടനുകളും നല്‍കിയിരിക്കുന്നത്. വാട്‌സാപ്പ് വെബിലെ പുതിയ സൗകര്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് വെരിഫൈഡ് ട്വിറ്റര്‍ ഉപയോക്താവായ ഗിലെര്‍മോ ടോമോയോസ് പങ്കുവെച്ചിട്ടുണ്ട്.

പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഈ ബട്ടനുകള്‍ക്ക് സമീപത്തായി ‘beta’ എന്ന് എഴുതിയിട്ടുണ്ട്. ഈ ഫീച്ചര്‍ അര്‍ജന്റീനയില്‍ ലഭ്യമാണെന്ന് ടോമോയോസ് പറയുന്നു. വാട്‌സാപ്പ് ഫാന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയും ടോമോയോസിന്റെ ട്വീറ്റിലെ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബീറ്റാ ഫീച്ചര്‍ ആയതിനാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week