24.6 C
Kottayam
Monday, May 20, 2024

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Must read

അഗളി: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ(17) ആണ് മരിച്ചത്.

അഗളി ജി.വി.എച്ച്.എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയാണ് ദീപ. രോഗബാധയെ തുടര്‍ന്ന് ആദ്യം കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു. പിതാവ്: ചന്ദ്രന്‍. അമ്മ: വസന്ത. സഹോദരങ്ങള്‍: ലക്ഷ്മണന്‍, രാമന്‍ , സുരേഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week