സണ്ണി ലിയോണ്‍ തിരുവനന്തപുരത്തെത്തി, ഇനി ഒരുമാസം കേരളത്തില്‍; വീഡിയോ കാണാം
ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഭര്‍ത്താവും കുട്ടികളുമായാണ് താരം കേരളത്തിലെത്തിയത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ പ്രിയപ്പെട്ട സ്ഥലത്തേയ്ക്ക്, ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് എന്ന് താരം കുറിക്കുന്നു.
സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച താരം ക്വാറന്റീനിലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം താരം കേരളത്തിലുണ്ടാവും.
2017 ല്‍ കൊച്ചിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണി ലിയോണിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. നടിയെ കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയതു മൂലം കൊച്ചിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും നടിയെ കാണാനായി അടുത്തെന്നുമില്ലാത്ത ആള്‍ക്കൂട്ടം എത്തിയിരുന്നു. ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ശേഷമാണ് താരം രണ്ടാമതും കേരളത്തിലെത്തിയിരിക്കുന്നത്.