ലണ്ടന്‍ : ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ബ്രസീലില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നിരുന്നു.
ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തേക്ക് എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം. അഞ്ച് ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആയില്ലെങ്കില്‍ 10 ദിവസം വരെ ക്വാറന്റൈനില്‍ തുടരണം.
യുകെയിലുടനീളം ഈ നിയമങ്ങള്‍ ബാധകമാക്കുമെന്നും അതിര്‍ത്തിയിലും രാജ്യത്തിനകത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്ന് എത്തിയേക്കാവുന്ന പുതിയ വൈറസ് വകഭേദം രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.