31.7 C
Kottayam
Thursday, May 2, 2024

കാമുകിക്കയച്ച മെസേജുകള്‍ ആജീവനാന്തം ചാറ്റില്‍ കിടക്കുമെന്ന് പേടിയ്‌ക്കേണ്ട,മെസേജുകള്‍ സ്വയം ഡിലീറ്റാക്കുന്ന കിടിലന്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്

Must read

ഏറെ നാളുകളായി ഉപയോക്താക്കളെ അലട്ടിയ്‌ക്കൊണ്ടിരുന്ന പ്രശ്‌നങ്ങളിലൊന്നിന് പോംവഴിയുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകള്‍ക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിന് ശേഷം പഴയ മെസേജുകള്‍ സ്വയം ഇല്ലാതാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുന്നു.

ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് മെസേജുകളാണ് ദിവസവും ലഭിക്കുന്നത്. അതിനാല്‍ ഫോണുകളുടെ ഇന്റേണല്‍ സ്റ്റോറേജില്‍ അനാവശ്യ മീഡിയ ഫയലുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഗ്രൂപ്പുകളിലാണെങ്കില്‍ അഡ്മിനുകള്‍ക്ക് മാത്രമേ ഈ ഡിലീറ്റ് മെസേജ് ഫീച്ചര്‍ ആക്ടിവാക്കാനോ ഡീ ആക്ടിവേറ്റ് ചെയ്യാനോ സാധിക്കുകയുള്ളു. പേഴ്സണല്‍ ചാറ്റുകള്‍ക്ക് ഈ സവിശേഷത ലഭ്യമാക്കുമെന്ന് വ്യക്തമല്ല. ബീറ്റ വേര്‍ഷനിലെ വിജയകരമായ പരിശോധനയ്ക്ക് ശേഷം ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഐഓഎസ് പതിപ്പിലും, പേഴ്സണല്‍ ചാറ്റുകള്‍ക്കും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡിലീറ്റ് മെസേജ് എന്ന ഫീച്ചര്‍ ഇതാദ്യമായല്ല വാട്‌സ് ആപ്പ് അവതരിപ്പിക്കാന്‍ തയ്യാറെടുത്തത്. ഈ വര്‍ഷം ഒക്ടോബറില്‍ ഡിയപ്പിയറിങ് മെസേജസ് എന്ന പേരില്‍ ഇതേ പോലൊരു ഫീച്ചറിനായി വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week