കോട്ടയം:തെരഞ്ഞെടുപ്പ് അടുത്തതോടെ
ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിനെതിരെ താൻ നടത്തിയ വിദ്വേഷ പരാമർശത്തിൽ മാപ്പപേക്ഷിച്ച് പി സി ജോർജ്ജ് എംഎൽഎ.
തന്റെ പരാമർശം,തനിക്കെതിരായ ഒരു പരാമർശത്തെ തുടർന്ന് പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നുവെന്നും എന്നാൽ മുതിർന്ന പൊതു പ്രവർത്തകനായ താൻ അത്തരത്തിലൊരു പരാമർശം നടത്താൻ പാടില്ലാത്തതായിരുന്നുവെന്നും പി സി ജോർജ്ജ് കോട്ടയത്ത് പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയാിരുന്നു. തന്റെ വാക്കുകൾ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും പരസ്യമായി മാപ്പു പറയുന്നുവെന്നും ജോർജ് പറഞ്ഞു.
ആരെയും വേദനിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോകാനാവില്ല. അത് ഈരാറ്റുപേട്ടയിൽ മാത്രമുണ്ടായി പ്രശ്നമാണ്. എന്നാൽ ഖേദം പ്രകടിപ്പിക്കുകയല്ല പരസ്യമായി മാപ്പു ചോദിക്കുകയാണ്
ചെയ്യുന്നതെന്നും ജോർജ്ജ് പറഞ്ഞു.
മുസൽമാൻമാർ വേഗം സാഹചര്യങ്ങളോട്
പൊരുത്തപ്പെടുന്നവരാണ്. ഈരാറ്റുപേട്ടയിലെ മുസൽമാൻമാർ തന്നോട് ക്ഷമിച്ചു കഴിഞ്ഞതായും പി.സി ജോർജ് പറഞ്ഞു.