വാഷിംഗ്ടണ്‍: ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ട്വിറ്ററും പുറത്താക്കിയതിന് പിന്നാലെ പുതിയ തീരുമാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ പോകുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ആദ്യം താല്ക്കാലികമായി 24 മണിക്കൂറത്തേക്കായിരുന്നു ട്രംപിൻ്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തത്. എന്നാല്‍ വരും ദിനങ്ങളിലും ട്രംപ് ട്വിറ്ററിലൂടെ പ്രകോപനപരമായ കാര്യൾ പോസ്റ്റു ചെയ്യാനുള്ള സാധ്യതയെ തുടർന്ന് സ്ഥിരമായി അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.എന്നാൽ ട്വിറ്ററിൻ്റെ വിലക്ക് കൊണ്ടൊന്നും ഒന്നും അവസാനിക്കാൻ പോകുന്നില്ല എന്ന് സൂചനയാണ് ട്രംപിന്റെ പുതിയ തീരുമാനം നൽകുന്നത്.
9 കോടിക്കടുത്ത് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ട്രംപിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിനും വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കാപിറ്റോള്‍ കലാപത്തിന് പിന്നായ രാജ്യത്തിൻ്റെ സമാധാനത്തെ തകർക്കുന്നതാണ് ട്രംപിന്റെ ട്വീറ്റുകളും വീഡിയോകളുമെന്ന് ആരോപിച്ചാണ് ട്വിറ്റർ ട്രംപിനെ വിലക്കിയത്.