FeaturedInternationalNews
കാണാതായ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കടലില്‍, വിമാനം തകർന്നതായി സ്ഥിരീകരണം
ജക്കാര്‍ത്ത:ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്ത്യോനേഷ്യയുടെ അറിയിപ്പ്. ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ SJ182 എന്ന വിമാനമാണ് ജക്കാര്‍ത്തയില്‍ കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്കായിരുന്നു വിമാനത്തിന് പോവേണ്ടിയിരുന്നത്. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News