തിരുവനന്തപുരം:ലോകം ആകാഷയോടെ കാത്തിരിയ്ക്കുന്ന പ്രതിഭാസത്തിന് ഇനി നിമിഷങ്ങള്‍ മാത്രം.ഇന്ന് കേരളത്തില്‍ വലയ സൂര്യഗ്രഹണം കാണാനാകും. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.10 വരെ കാണാനാകും. 9.26 മുതല്‍ 9.30 വരെയാണ് പാരമ്യത്തിലെത്തുന്നത്. 2010 ജനുവരി 15 ന് കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. ഇത്തവണ കേരളത്തില്‍ എല്ലായിടത്തും സൂര്യന്റെ 87-93 ശതമാനം വരെ മറയും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കോട്ടയത്ത് ദേവമാത കോളജ് ഗ്രൗണ്ടിലും ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളജ് ഗ്രൗണ്ടിലും നാദാപുരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും ഗ്രഹണ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്
ഈ സമയങ്ങളില്‍ സൂര്യനെ നേരിട്ട് നോക്കുന്നത് അപകടമാണ്. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം കുറഞ്ഞിരിക്കുന്നതിനാല്‍ യു.വി.കിരണങ്ങള്‍ക്ക് നേരിട്ട് കണ്ണില്‍ പ്രവേശിക്കാനും തകരാറുണ്ടാക്കാനും കഴിയും. സ്ഥിരമായ കാഴ്ചാ പ്രശ്നമാണ് ഇതുണ്ടാക്കുക.