തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും. 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുക. രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് മണിവരെയാണ് ഡ്രൈ റണ്‍.
ജില്ലകളിലെ മെഡിക്കല്‍ കോളജ്/ ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം ഉണ്ടാകും. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചാണ് ഡ്രൈ റണ്‍ നടക്കുന്നത്.
വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നേരത്തേ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ ക്രമത്തില്‍ 30 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. ഈ മാസം 13ന് രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.