24.3 C
Kottayam
Monday, November 25, 2024

‘ഡിസീസ് എക്സ്’:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Must read

ജനീവ:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി.

കടുത്ത പനിയും രക്തസ്രാവവുമായാണ് ഒരു വനിതയില്‍ കണ്ടെത്തിയത് ചികിത്സ തേടിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് എന്നാണ് ഇപ്പോള്‍ ഈ രോഗത്തിന് പേരിട്ടിരിക്കുന്നത്. എക്സ് എന്നാല്‍ അപ്രതീക്ഷിതം എന്നതിനെ സൂചിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ രോഗം അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി ‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും സിഎന്‍എന്‍ ടെലിവിഷനോട് അദ്ദേഹം പറഞ്ഞു.

ജന്തുക്കളിൽ നിന്ന് തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നാണ് മുന്നറിയിപ്പ്. എബോളയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിന്. എബോളയുടെ മരണനിരക്ക് 50-90 ശതമാനം വരെയായിരുന്നു എന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

ശോഭ സുരേന്ദ്രൻ കോണ്‍ഗ്രസിലേക്ക്? ചരട് വലിച്ച് സന്ദീപ് വാര്യര്‍; ഓപ്പറേഷൻ ‘ഹസ്ത’ തുടരുന്നു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് ഉണ്ടായതും. സി കൃഷ്ണകുമാറും...

ഓട്ടോകള്‍ മാറി കയറി ഹെല്‍മറ്റ് ധരിച്ച് അപ്പാര്‍ട്ട്‌മെന്റിലേക്ക് ; ജെയ്‌സിക്കൊപ്പം മദ്യപാനം; ലഹരിമൂത്തപ്പോള്‍ അരുംകൊല; കളമശേരിയിൽ നടന്നത്

കൊച്ചി: കളമശേരിയില്‍ വീട്ടമ്മ ജെയ്‌സിയുടേത് ആസുത്രിത കൊലപാതകമെന്ന് പൊലീസ്. പ്രതികള്‍ അരുകൊല നടത്തിയത് പണത്തിന് വേണ്ടിയെന്ന് പൊലീസ് വ്യക്തമാക്കി. കടക്കെണിയില്‍നിന്നു കരകയറാന്‍ ജെയ്‌സിയുടെ സുഹൃത്ത് ആസൂത്രണം ചെയ്തതാണ് കൊലപാതകം. കളമശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കുതാമസിക്കുകയായിരുന്നു...

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവംബര്‍ 16 ന് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച...

Popular this week