കൊച്ചി: പാലായില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന നല്കി പി.സി. ജോര്‍ജ്. പാലായില്‍ മത്സരിക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ യുഡിഎഫില്‍ വന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി അഞ്ചിടത്ത് മത്സരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ വന്നേക്കാം. അതില്‍ ഉറപ്പ് പറയാനാകില്ലെന്നും അറിയിച്ചു. പാലായില്‍ എന്ത് നടക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.