32.3 C
Kottayam
Tuesday, October 1, 2024

മംഗലാപുരത്ത് നിരോധനാജ്ഞ

Must read

ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ കർണാടകയിലെ മംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. അഞ്ചു പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യു. മംഗളൂരുവിലെ എല്ലാം സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലെ, ദക്ഷിണ കന്നഡ ജില്ലയിലും ഇന്റർനെറ്റ് നിരോധിച്ചു. രാത്രി 10 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം.

അതേസമയം സംഘർഷങ്ങളിൽ മൂന്ന് പേർ മരിച്ചതായ റിപ്പോർട്ടുകളും പുറത്തു വരുന്നു. മംഗളൂരുവിൽ രണ്ടു പേരും ലക്‌നൗവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. മംഗളൂരുവിൽ പോലീസ് വെടിവെയ്‌പ്പിനിടെ പരിക്കേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ മംഗളുരു ഗവൺമെന്റ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ലക്‌നൗവിൽ മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമല്ല. ഇവിടെയും പോലീസ് വെടിവയ്പ്പുണ്ടായെന്നാണ് റിപ്പോർട്ട്. നാല് പേർക്ക് പരിക്കേറ്റു. ഇതോടെ പൊലീസ് വെടിവയ്പ്പിൽ രാജ്യത്താകെ അഞ്ച് പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകളാണ് പുറത്തു വന്നത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത മുന്നിൽക്കണ്ട് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കവെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

വ്യാജൻ മലപ്പുറത്തെ ഒൻപതോളം ആശുപത്രികളിൽ ജോലിചെയ്തു; ഒടുവിൽ തിരിച്ചറിഞ്ഞത് പഴയസഹപാഠി

കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായി വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ വ്യാജ ഡോക്ടര്‍ അബു എബ്രഹാം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ, സര്‍വീസില്‍ നിയന്ത്രണം, മുന്നറിയിപ്പുമായി റെയിൽവേ

തൃശൂര്‍: സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത്തില്‍ താഴെ പറയുന്ന വിധം താത്കാലിക മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിവിധ റൂട്ടുകളിലായി ഏഴോളം സർവ്വീസുകളിലാണ്...

Popular this week