തിരുവനന്തരുരം: സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുടെ ഇടപെടലില്‍ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ലെന്നും അദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ല. തുടര്‍ചര്‍ച്ചകള്‍ക്കായി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും മോദി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയെ ചര്‍ച്ചയ്ക്ക് പറ്റിയവരല്ലാത്തതിനാലാണ് അവരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാല സീറ്റ് മാണി സി കാപ്പന് നല്‍കുമെന്ന് പറയാന്‍ പിജെ ജോസഫിന് അധികാരമില്ലെന്നും അത് ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനിതക മാറ്റം വന്ന വൈറസിനെ നേരിടാന്‍ ആരേഗ്യ വകുപ്പ് തയാറെടുപ്പുകള്‍ നടത്തുകയാണെന്നും അദേഹം പറഞ്ഞു.