29.3 C
Kottayam
Wednesday, October 2, 2024

ആലപ്പുഴ സി.പി.എമ്മില്‍ അച്ചടക്ക നടപടി തുടങ്ങി; വിശദീകരണം തേടി ജില്ലാ കമ്മറ്റി

Must read

ആലപ്പുഴ: നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിനെച്ചൊല്ലി പൊട്ടിത്തെറിയുണ്ടായ ആലപ്പുഴ സി.പി.എമ്മില്‍ അച്ചടക്ക നടപടി തുടങ്ങി. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാര്‍ട്ടി അംഗങ്ങളോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചതായാണു സൂചന. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വച്ചേക്കാനും സാധ്യതയുണ്ട്.

സിപിഎം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ആലപ്പുഴയില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരിന്നു. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലറായ സൗമ്യ രാജിനെ അധ്യക്ഷ പദവിയിലേക്കു തെരഞ്ഞെടുത്തതാണു പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

സ്ത്രീകള്‍ അടക്കമുള്ള നൂറോളം പ്രവര്‍ത്തകര്‍ ചെങ്കൊടികളുമായി തെരുവിലിറങ്ങി. കോഴ വാങ്ങിയാണ് സൗമ്യ രാജിനെ തെരഞ്ഞെടുത്തതെന്നു പ്രവര്‍ത്തകര്‍ ആരോപിച്ചു. പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യമുയര്‍ന്നത്. ഇരവുകാട് വാര്‍ഡില്‍നിന്നാണു സൗമ്യ തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരാണു തെരുവില്‍ ഇറങ്ങിയതെന്നു മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു. പരസ്യപ്രകടനം തെറ്റായ നടപടിയാണെന്നും പ്രകടനത്തില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week