CrimeKeralaNews

കഞ്ചാവ് മാഫിയയുടെ ആക്രമണം,കായംകുളത്ത് മാധ്യമപ്രവര്‍ത്തകന് കുത്തേറ്റു

കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ പത്രപ്രവര്‍ത്തകന് കുത്തേറ്റു. ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകന്‍ കൃഷ്ണപുരം കാപ്പില്‍മേക്ക് മണിമന്ദിരത്തില്‍ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സഹോദരന്‍ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കളായ താമരാക്ഷന്‍, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു അക്രമണം. ഞായറാഴ്ച രാത്രിയാണ്‌ സംഭവം. സമീപവാസിയായ ചന്ദ്രന്‍, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം.
അക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അപലപിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button