25.9 C
Kottayam
Saturday, September 28, 2024

കണ്ണൂരില്‍ ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു,കണ്ണൂര്‍ കോര്‍പേറേഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേച്ചൊല്ലി തര്‍ക്കം

Must read

കണ്ണൂർ: കണ്ണൂരിലെ മുസ്ലീം ലീഗിൽ പൊട്ടിത്തെറി. കോർപ്പറേഷൻ വൈസ് ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. യൂത്ത് ലീഗ് പ്രവർത്തകർ മുതിർന്ന നേതാക്കളെ കയ്യേറ്റം ചെയ്തു. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ ഖാദർ മൗലവി, ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരെ യൂത്ത് ലീഗ് പ്രവർത്തകർ തട‌ഞ്ഞുവച്ചിരിക്കുകയാണ്.

യുഡിഎഫിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഏക കോർപ്പറേഷനാണ് കണ്ണൂർ. കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ പോരിന് ഒരുവിധം അവസാനമാകുകയും വോട്ടെടുപ്പിലൂടെ ടി ഒ മോഹനനെ മേയർ ആക്കാൻ കോൺഗ്രസ് കൗൺസിലർമാരുടെ വോട്ടെടുപ്പിലൂടെ തീരുമാനമാകുകയും ചെയ്തത് ഇന്നലെയാണ്. അതിനിടെയാണ് വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി ലീഗിനകത്തെ പൊട്ടിത്തെറി.

കസാനക്കോട്ട ഡിവിഷനിൽനിന്നു ജയിച്ച ഷമീമ ടീച്ചർക്കുവേണ്ടി ഒരു വിഭാഗവും, ആയിക്കര ഡിവിഷനിൽനിന്നു ജയിച്ച കെ എം സാബിറ ടീച്ചർക്ക് വേണ്ടി മറ്റൊരു വിഭാഗവും താണയിൽനിന്നു ജയിച്ച കെ ഷബീന ടീച്ചർക്കു വേണ്ടി വേറൊരു വിഭാഗവും രംഗത്തുവന്നതോടെയാണ്​ തർക്കം ഉടലെടുത്തത്​. ഇന്നലെ രാവിലെ 10 മണി മുതൽ ആരംഭിച്ച വൈസ് ചെയർപേഴ്സണെ തെരഞ്ഞെടുക്കാനുള്ള ചർച്ച രാത്രി വൈകിയാണ് അവസാനിച്ചത്. താണയിൽ നിന്ന് ജയിച്ച കെ ഷബീനയെ വൈസ് ചെയർമാനാക്കാനുള്ള തീരുമാനം വന്നത് പതിനൊന്ന് മണിയോടെയാണ്. രാത്രി വൈകിയുള്ള ഈ തീരുമാനമാണ് യൂത്ത് ലീഗ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week