30.5 C
Kottayam
Saturday, October 5, 2024

യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നു; ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് ശശി തരൂര്‍

Must read

നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി കോണ്‍ഗ്രസ് നേതാവ് ശരി തരൂര്‍ എം.പി രംഗത്ത്. തന്റെ ട്വിറ്ററിലൂടെയാണ് ആര്യയ്ക്ക് തരൂര്‍ ആശംസകള്‍ അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുന്ന 21 കാരിയായ ആര്യ രാജേന്ദ്രന് സ്‌നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍. 25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. 21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും.

ആര്യ രാജേന്ദ്രനെ നടന്‍ മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ചിരിന്നു. 21 വയസില്‍ തലസ്ഥാന നഗരത്തിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആര്യയ്ക്ക് എല്ലാ ആശംസകളും മോഹന്‍ലാല്‍ നേര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

Popular this week