കല്‍പറ്റ: ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല് കണ്ടെത്തി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു. ബീഫ് ഫ്രൈയില്‍ കാണപ്പെട്ട എല്ല് പോത്തിന്റേത് അല്ലെന്നും ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചി ആണെന്നും അതിന് തെളിവാണ് ഇതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തി.
കാട്ടിക്കുളത്തെ ഒരു ഹോട്ടലിലാണ് സംഭവം. പേ വിഷ ബാധയുള്ള നായ്ക്കളുടെ മാംസം വരെ ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിക്കാരനില്‍ നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിള്‍ ശേഖരിക്കുകയുമായിരുന്നു.