27.7 C
Kottayam
Friday, May 3, 2024

പെലെയുടെ റെക്കോർഡ് മറി കടന്ന് മെസി

Must read

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഫുട്ബോളറെന്ന റെക്കോർഡ് ഇനി മെസിയ്ക്ക് സ്വന്തം. ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡാണ് ലയണൽ മെസി ഇപ്പോൾ മറി കടന്നിരിക്കുന്നത്. ബാഴ്സലോണക്കായി 644ാം ഗോൾ നേടിയാണ് മെസി ഈ നേട്ടം കൈവരിച്ചത്.ലാലിഗയിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സ റയൽ വല്ലഡോലിഡിനെ തോൽപ്പിച്ചത്. ഈ സീസണിൽ താരത്തിൻെറ ആദ്യ അസിസ്റ്റും ഈ മത്സരത്തിൽ കണ്ടു. ബാഴ്സയുടെ ആദ്യ രണ്ട് ഗോളുകളിലും മെസിക്ക് പങ്കുണ്ടായിരുന്നു. 65ാം മിനിറ്റിൽ പിറന്ന ഗോളോടെയാണ് പെലെയുടെ റെക്കോർഡ് മറികടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week