30.5 C
Kottayam
Saturday, October 5, 2024

പലരും തന്നെ സംഘിയെന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്, എന്തു കൊണ്ടാണെന്ന് അറിയില്ല; മായ മേനോന്‍

Must read

അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മായ മേനോന്‍. മായാ നദി എന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയുടെ അമ്മ വേഷത്തിലാണ് മായ സിനിമയില്‍ എത്തുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും, മറഡോണ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. തന്റെ രാഷ്ട്രീയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ മായ.

മായയുടെ വാക്കുകള്‍ ഇങ്ങനെ, പലരും തന്നെ സംഘിയെന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്, എന്തു കൊണ്ടാണെന്ന് അറിയില്ലെന്നാണ് മായ പറയുന്നത്. തനിക്ക് രാഷ്ട്രീയമില്ല, എന്നാല്‍ അഭിപ്രായങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത് പങ്കുവയ്ക്കുമ്പോള്‍ അത് പലര്‍ക്കും ദഹിക്കുന്നില്ല. കാണുമ്പോള്‍ ചിരിച്ചു സംസാരിക്കുന്നവര്‍ പോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും.

സ്ത്രീകള്‍ അഭിനയിക്കുന്നതും രാഷ്ട്രീയം പറയുന്നതുമെല്ലാം നമുക്കിപ്പോഴും മനസുകൊണ്ടു സ്വീകരിക്കാനാകുന്നില്ല എന്നാണ് താരം ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ തുടര്‍ച്ചയായി ശ്രീകൃഷ്ണ ഭഗവാന്റെ പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. എന്നാല്‍ അതെന്റെ മതമോ രാഷ്ട്രീയമോ അല്ല, അതെന്റെ ഭക്തിയാണ്. അത് പോലും പലരും തെറ്റിദ്ധരിക്കുന്നു. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ വേദന തോന്നിയിരുന്നു. കമന്റു ചെയ്യുന്നവര്‍ അവരുടെ സംസ്‌ക്കാരമാണ് കാണിക്കുന്നതെന്ന് പിന്നീട് മനസിലായി. എന്ത് കമന്റ് വന്നാലും തനിക്ക് ശരിയെന്ന് തോന്നുന്നത് താന്‍ ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

Popular this week