28.4 C
Kottayam
Tuesday, April 30, 2024

സഞ്ജുവിനെ തേച്ച കോഹ്ലിയെ വിന്‍ഡീസ് തേച്ചു,കാര്യവട്ടം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി

Must read

തിരുവനന്തപുരം :കാര്യവട്ടം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. ഓപണര്‍മാരായ സിമ്മണ്‍സും(66*) ലൂയിസും(40) നടത്തിയ ബാറ്റിംങാണ് വിന്‍ഡീസിനെ വിജയതീരമണച്ചത്.

സിമ്മണ്‍സ് 45 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്നു. കെസ്റിക് വില്യംസും ഹെയ്ഡന്‍ വാല്‍ഷും വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ശിവം ദുബെ അര്‍ധസെഞ്ചുറി നേടി. ആദ്യ ടി 20യില്‍ നിന്നും മാറ്റങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് കെ.എല്‍ രാഹുലിനേയും(11) രോഹിത്ത് ശര്‍മ്മയേയും(15) നിലയുറപ്പിക്കും മുമ്പേ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ ശിവം ദുബെ 30 പന്തില്‍ നിന്നും 54 റണ്‍സടിച്ചു. 10.3 ഓവറില്‍ ശിവം ദുബെ പുറത്താകുമ്പോള്‍ ഇന്ത്യ 97/3 എന്ന നിലയിലായിരുന്നു.

കെസ്റിക് വില്യംസിന്റെ ബൗളിംഗില്‍ ക്യാപ്റ്റന്‍ കോഹ്ലിയെ(33) പുറത്തായി. രവീന്ദ്ര ജഡേജയുടെ വിക്കറ്റ് തെറിപ്പിച്ചായിരുന്നു കെസ്റിക് രണ്ടാം വിക്കറ്റും നേടി്. ഋഷഭ് പന്ത് 33 റണ്‍സുമായി പുറത്താകാതെ നിന്നു.വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് ഇന്ത്യയ്‌ക്കൊപ്പമെത്തി (1-1). ഹൈദരാബാദില്‍ നടന്ന ഒന്നാം ട്വന്റി-20യില്‍ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു.

പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം 11ന് മുംബൈയില്‍ നടക്കും. കാര്യവട്ടത്തെ മത്സരത്തില്‍ സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാത്തതില്‍ മലയാളി- ആരാധകര്‍ നിരാശയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week