25.5 C
Kottayam
Sunday, May 19, 2024

പ്രാർത്ഥനയും മന്ത്രവും കൊണ്ട് ഒരു കാര്യവുമില്ല,അഞ്ചു വർഷമായി അത് സംഭവിച്ചിട്ട്! തുറന്നടിച്ച് വിജയ്‌; കണ്ണ് തള്ളി ആരാധകർ

Must read

കൊച്ചി: താന്‍ മലയാള സിനിമയില്‍ പാടുന്നത് നിര്‍ത്തുന്നു. സിനിമാ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ്ക്കുന്നതായിരുന്നു വിജയ് യേശുദാസിന്റെ പേരില്‍ വന്ന ഈ പ്രസ്താവന. എന്നാല്‍ പിന്നീട് വിശദീകരണവുമായി ഗായകനും താരവുമായ വിജയ് തന്നെ രംഗത്തെത്തി. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്നതാണ് താന്‍ മുന്നോട്ടുവച്ച വിഷയം എന്ന് പിന്നീട് വിജയ് യേശുദാസ് വിശദീകരിയ്ക്കുകയും ചെയ്തു.

ഇപ്പോഴിതാ താരം മറ്റൊരു ഒരു അഭിമുഖത്തില്‍ തന്റെയും അച്ഛന്റെയും ദൈവ വിശ്വാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചയായി തുടരുന്നത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉണര്‍ത്തുന്നതും ഉറക്കുന്നതും അപ്പയാണ്. കച്ചേരിക്കു മുന്‍പ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്. പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റെയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോള്‍ അഞ്ചു വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്.

പ്രാര്‍ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ സ്വര്‍ണമാല കളഞ്ഞു പോയെന്ന് കരുതുക. അതു കിട്ടാല്‍ വഴിപാടും നേര്‍ച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോള്‍ അതു കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാടു കഴിക്കാന്‍ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോര്‍ത്തു നോക്കൂ. അത് മുന്‍പും അവിടെത്തന്നെ ഇരിപ്പില്ലേ. വഴിപാടും നേര്‍ച്ചയും നേരുമ്പോള്‍ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ.

കയ്യില്‍ ധാരാളം പണം വരാന്‍ വേണ്ടി ദിവസവും പ്രാര്‍ഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്നു വിശ്വസിക്കുന്നു, നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍. ഇത് അച്ചടിച്ചു വരുമ്പോള്‍ എനിക്ക് വീട്ടില്‍ നിന്നു കണക്കിന് കിട്ടും. എന്റെ അടുത്ത സുഹൃത്താണ് വ്‌ലോഗര്‍ കൂടിയായ ശരത് കൃഷ്ണന്‍. വലിയ ഗുരുവായൂരപ്പന്‍ ഭക്തനാണ്. അവനെ കാണുമ്പോള്‍ അമ്മ ചോദിക്കും, ‘കൂട്ടുകാരനെ ഒന്ന് ഉപദേശിച്ചു കൂടേ’ എന്ന്. അവനറിയാം എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്താരം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week