24.3 C
Kottayam
Monday, November 25, 2024

കൊടുവള്ളിയിൽ യുഡിഎഫ് ആഹ്ളാദപ്രകടനം നയിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസ്, പ്രതികരിയ്ക്കാതെ ലീഗ് നേതൃത്വം

Must read

മലപ്പുറം : കൊടുവള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആഹ്ളാദപ്രകടനം നയിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസ്. മോഡേൺബസാറിൽ നിന്ന് ജയിച്ച ലീഗ് സ്വതന്ത്രസ്ഥാനാർത്ഥി പികെ സൂബൈറിന്‍റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും അബുലൈസാണെന്നാണ് സൂചന. കരിപ്പൂർ കേന്ദ്രീകരിച്ച് 39 കിലോ സ്വർണ്ണം കടത്തിയ കേസിൽ പ്രതിയാണ് അബുലൈസ്.

കൊടുവള്ളി മോഡേൺബസാറിൽ നിന്ന് ജയിച്ച മുസ്ലിം ലീഗിലെ പികെ സുബൈറിന്റെ ആഹ്ളാദപ്രകടനത്തിലെ ദൃശ്യങ്ങളിലാണ് അബുലൈസിന്‍റെ സാന്നിധ്യം. ജീപ്പിന് മുകളിലിരുന്നാണ് അബുലൈസ് വിജയാഘോഷത്തിൽ പങ്കെടുത്തതെന്നാണ് ദൃശ്യങ്ങൾ നൽകുന്ന തെളിവ്. യുഡിഎഫ് ധാരണ അനുസരിച്ച് മോഡേൺബസാര്‍ വാർഡിലെ സ്ഥാനാർത്ഥി കോൺഗ്രസിലെ നൂർ മുഹമ്മദായിരുന്നു. നൂർമുഹമ്മദ് പിൻവാങ്ങുകയും ലീഗിലെ പികെ സുബൈർ സ്ഥാനാർത്ഥായാവുകയും ചെയ്തപ്പോൾ തന്നെ ദൂരൂഹതയുണ്ടായിരുന്നു. നൂർമുഹമ്മദ് പിൻമാറിയതിന് പിന്നിൽ സാമ്പത്തിക പ്രലോഭനമാണെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഫലപ്രഖ്യാപനത്തോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് സൂചന നൽകുന്നതാണ് പരസ്യമായി അബുലൈസിന്‍റെ ആഹ്ളാദ പ്രകടനം.

കരിപ്പൂർ വഴി 39 കിലോ സ്വർണ്ണം കടത്തിയ കേസിൽ ഒളിവിൽ പോയ അബൂലൈസ് പിന്നീട് കോഫേപോസ കേസിൽ പ്രതിയായി ജയിലിലായിരുന്നു. കൊടുവള്ളിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കാരാട്ട് ഫൈസലിന്റെ സ്വർണ്ണക്കടത്ത് ബന്ധം നേരത്തെ വിവാദമായിരുന്നു. ഇതേക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ച യുഡിഎഫും സ്വർണ്ണക്കടത്തുകാരുമായി അടുത്ത ബന്ധം പുലർത്തുന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.അബുലൈസ് പ്രകടനം നയിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ലീഗ് നേതാക്കൾ തയ്യാറായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week