രാജ്യത്ത് സാവാള വില വ്യാപകമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടംപിടിച്ച് സംസ്കരിച്ച് ഉണക്കിയ സവാളയും. ചെറുതായി അരിഞ്ഞതിനു ശേഷം ഉണക്കിയെടുത്ത സവാളയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സവോള ഉപയോഗിച്ചിരുന്നുവെങ്കിലും കേരളത്തില്‍ ഇതിന് അത്ര പ്രിയമല്ലായിരുന്നു.
സവാള വില കിലോഗ്രാമിന് 120 രൂപ വരെ ആയതോടെയാണ് മഹാരാഷ്ട്രയില്‍ നിന്നു ഇത്തരത്തില്‍ ഉണക്കിയ സവാള കേരളത്തില്‍ എത്തിയിരിക്കുന്നത്. ഇതിന് കിലോഗ്രാമിന് 170 രൂപയാണ് വില. വെള്ളത്തിലിട്ട് മൂന്നു മണിക്കൂര്‍ കുതിര്ന്നതിനു ശേഷം മൂന്നു കിലോഗ്രാം പച്ച സവാളയുടെ പൊലിമ ഉണ്ടാകുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News