Home-bannerKeralaNews

സ്കൂൾ കലോത്സവം:പാലക്കാടിന് കിരീടം

കാഞ്ഞങ്ങാട്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് കണ്ണൂരിനേയും കോഴിക്കോടിനേയും പിന്തള്ളി പാലക്കാട് മുന്നിലെത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം കൈക്കലാക്കുന്നത്.

951 പോയിന്റോടെയാണ് പാലക്കാട് സ്വര്‍ണ കപ്പ് നേടിയത്. തൊട്ടു പിന്നില്‍ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ (949) കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം കൈക്കലാക്കി. 540 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് കണ്ണൂര്‍ ജില്ലയാണ്.

സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് ഒന്നാമതെത്തിയത്. അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ സംസ്‌കൃതോത്സവത്തില്‍ ജേതാക്കളായിരിക്കുന്നത് എറണാകുളവും തൃശ്ശൂരുമാണ്. കാണികളുടെ നിറസാന്നിധ്യമായിരുന്ന നാലു ദിവസത്തെ കലയുടെ രാപ്പകലുകള്‍ അവസാനിക്കുകയാണ്. അവസാന ദിവസവും നിറഞ്ഞ സദസ്സിന്റെ മുന്നിലാണ് പ്രധാനവേദിയില്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്.

സമാപന സമ്മേളനത്തില്‍ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളാകും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button