27.8 C
Kottayam
Thursday, May 30, 2024

കന്നിവോട്ട് അച്ഛന്! അപൂര്‍വ ഭാഗ്യത്തിന് ഉടമയായി വിദ്യ

Must read

മേലുകാവ്: കന്നിവോട്ടിലൂടെ അപൂര്‍വ ഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയിലെ വിദ്യ ബാബു. ആദ്യത്തെ വോട്ട് അച്ഛന് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് വിദ്യ. 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാബു പത്മനാഭന്റെ മകളാണ് വിദ്യ.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അച്ഛന് വേണ്ടി വോട്ടുതേടിയിറങ്ങി. വോട്ടെടുപ്പ് ദിനത്തില്‍ കന്നിവോട്ട് അച്ഛന് ചെയ്തു. വിദ്യ ബാബുവിന് മറക്കാനാകാത്ത തിരഞ്ഞെടുപ്പാണിത്. കുട്ടമ്പുഴ പഞ്ചായത്തത് 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാബു പത്മനാഭന്റെ മകളാണ് വിദ്യ.

മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയാണ് വിദ്യ. പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമായ കുട്ടമ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് വിജയിച്ചാല്‍ പ്രസിഡന്റായി പരിഗണിക്കാന്‍ സാധ്യതയുള്ളയാളാണ് ബാബു പത്മനാഭന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week