29.5 C
Kottayam
Wednesday, May 8, 2024

ആലപ്പുഴയിലും വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു

Must read

ആലപ്പുഴ: ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് എസ്എന്‍ഡിപി ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തിറങ്ങിയ മഹാദേവികാട് കളത്തിപറമ്പില്‍ ബാലന്‍ (60) ആണു മരിച്ചത്.

റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലും സമാന സംഭവമുണ്ടായിരുന്നു. പുതുപ്പറമ്പില്‍ മത്തായി(90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ ഇദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week