മുംബൈ:2019 ല്‍ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ സേവനദാതാക്കള്‍ക്കും വരിക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ റിപ്പോര്‍ട്ട്. ‘റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് 2019 ല്‍ പരമാവധി വരിക്കാരെ (90.95 ദശലക്ഷം നെറ്റ് അഡീഷണല്‍) ചേര്‍ത്തു. 2019 ല്‍ ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ സേവനദാതാക്കള്‍ക്കും അവരുടെ വരിക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു.’ ട്രായ് വെളിപ്പെടുത്തി.
അതേസമയം, ഗ്രാമീണ വരിക്കാരുടെ ഏറ്റവും ഉയര്‍ന്ന അനുപാതം വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി രേഖപ്പെടുത്തിയതായി ട്രായ് അറിയിച്ചു, അതായത് 51.78 ശതമാനം. എന്നാല്‍ ഭാരതി എയര്‍ടെല്‍, 2019 ഡിസംബര്‍ അവസാനത്തോടെ അവരുടെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 43.87 ശതമാനത്തിലെത്തിക്കാനെ കഴിഞ്ഞുള്ളു. ബിഎസ്എന്‍എല്‍ ഡിസംബര്‍ അവസാനത്തോടെ 9.58 ദശലക്ഷം സബ്‌സ്‌െ്രെകബര്‍മാരുള്ള വയര്‍ലൈന്‍ സര്‍വീസിലെ മുന്‍നിര ഓപ്പറേറ്ററാണെന്നും എയര്‍ടെല്‍ 4.31 ദശലക്ഷം വരിക്കാരുമായി തൊട്ടുപിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊത്തം ഇന്റര്‍നെറ്റ് വരിക്കാരുടെ 51.60 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി റിലയന്‍സ് ജിയോയാണ് ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്ന് ട്രായ് രേഖപ്പെടുത്തി. എയര്‍ടെല്ലിന് 23.24 ശതമാനമുണ്ട്. ബ്രോഡ്ബാന്‍ഡ് (വയര്‍ഡ് + വയര്‍ലെസ്) സേവന ദാതാക്കളുടെ പട്ടികയില്‍ ജിയോ ഒന്നാം സ്ഥാനത്താണ്. 2019 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 370.87 ദശലക്ഷം പേരും എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ യഥാക്രമം 140.40 ദശലക്ഷവും 118.45 ദശലക്ഷം വരിക്കാരുമാണ്.
,p>വയര്‍ലൈന്‍ മേഖലയില്‍ റിലയന്‍സ് ജിയോ തങ്ങളുടെ സേവനങ്ങള്‍ നല്‍കാന്‍ ആരംഭിക്കുകയും 2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ 1.05 ദശലക്ഷം വരിക്കാരെ ചേര്‍ക്കുകയും ചെയ്തു. മറ്റ് എല്ലാ സേവന ദാതാക്കളും അവരുടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ട്രായി വ്യക്തമാക്കി. 2019 ഡിസംബര്‍ അവസാനത്തോടെ പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ വിപണി വിഹിതം 60.47 ശതമാനം കുറഞ്ഞുവെന്ന് ട്രായ് അഭിപ്രായപ്പെട്ടു. ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും 2019 ല്‍ അവരുടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി.
2020 ഓഗസ്റ്റ് വരെ റിലയന്‍സ് ജിയോയേക്കാള്‍ കൂടുതല്‍ വരിക്കാരെ എയര്‍ടെല്‍ ചേര്‍ത്തിട്ടുണ്ടെന്ന് ട്രായ് പ്രത്യേക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എയര്‍ടെല്ലിന്റെ എണ്ണം 28.99 ലക്ഷം വരിക്കാരാണ്. ഓഗസ്റ്റില്‍ റിലയന്‍സ് ജിയോയ്ക്ക് 18.64 ലക്ഷം വരിക്കാരാണ് ഉള്ളത്. ഇതിന് പിന്നാലെ ബിഎസ്എന്‍എല്ലിന് 2 ലക്ഷം വരിക്കാരും.