29.5 C
Kottayam
Monday, May 6, 2024

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അമ്മാവന്‍ അറസ്റ്റില്‍

Must read

ഹൈദരാബാദ്: മഹ്ബൂബബാദില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മാവന്‍ അറസ്റ്റില്‍. കുരിവിമണ്ഡല്‍ ഗ്രാമത്തിലെ 13കാരിയാണ് പീഡനത്തിന് ഇരയായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്. പരിശോധനയില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡനത്തിനിരയാക്കി. പീഡനക്കേസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോക്‌സോ വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week